മുംബൈ: കുര്‍ള സഞ്ജയ് നഗറില്‍ അഴുക്കുചാല്‍ വൃത്തിയാക്കാത്ത കരാറുകാരന്റെ തലയില്‍ മാലിന്യം നിക്ഷേപിച്ച് ശിവസേന എംഎല്‍എ ദിലീപ് ലാന്‍ഡെ.
ജനങ്ങളുടെ ബുദ്ധിമുട്ട് ബോധ്യപ്പെടുത്താനാണ് ഇത്തരമൊരു പ്രവര്‍ത്തി എന്നാണ് പ്രതികരണം. എംഎല്‍എ യും പാര്‍ട്ടിപ്രവര്‍ത്തകരും കരാറുകാരനെ അഴുക്ക് ചാലില്‍ ഇരുത്തിയാണ് തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്.
അഴുക്ക് ചാലില്‍ കെട്ടിക്കിടന്ന മാലിന്യം മഴ പെയ്തതോടെ റോഡിലേക്ക് ഒലിച്ചിറിങ്ങിയിരുന്നു, ഇതില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.
https://twitter.com/i/status/1403946794850021385
സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ എംഎല്‍എ ക്ക് എതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക