ബംഗളൂരു: ബംഗളൂരുവിലെ ബാനര്ഗട്ടയിലെ ആശുപത്രിയില്‍ ന്യൂമോണിയ കലശലായതോടെ അച്ഛന്റെ ആരോഗ്യനില വഷളാവുന്നതില്‍ അസ്വസ്ഥനായ യുവാവ് ഡോക്ടറെയും നഴ്സിനെയും മര്‍ദ്ദിച്ചതായി പരാതി.
ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച അച്ഛന് ഇതില്‍ നിന്ന് മുക്തി നേടിയിരുന്നു. എന്നാല്‍ കോവിഡാനന്തരം ന്യൂമോണിയ പിടിപെട്ടു.
ന്യൂമോണിയ കലശലായതോടെ, രോഗിയുടെ ആരോഗ്യനില വഷളായി. ഇതിന് പിന്നാലെയാണ് മകന് ജഗദീഷ് കുമാര്‍ ഡോക്ടറെയും നഴ്സിനെയും ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
സംഭവദിവസം അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുകയായിരുന്നു. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം തകരാറിലായതായും കോവിഡിതര ഐസിയുവില്‍ ചികിത്സയിലാണെന്നും ഡോക്ടര്‍ വിശദീകരിച്ചു.
ഈസമയത്താണ് ഡോക്ടറെയും നഴ്സിനെയും ജഗ്ദീഷ് കുമാര്‍ ആക്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക