അമേരിക്കയിൽ മലയാളി എൻജിനീയറും മകനും കടലിൽ മുങ്ങി മരിച്ചു. ചങ്ങനാശ്ശേരി ചീരഞ്ചിറ പുരയ്ക്കൽ പരേതനായ ബേബി മാത്യുവിന്റെയും മേരിക്കുട്ടിയുടെയും മകൻ ജാനേഷ് (37), മകൻ ഡാനിയൽ (3) എന്നിവരാണ് മരിച്ചത്. ഫ്ളോറിടയിലെ അപ്പോളോ ബീച്ചിലാണ് അപകടമുണ്ടായത്. ഐടി എൻജിനീയറായ ജാനേഷ് കുടുംബസമേതം ഫ്ളോറിടയിലെ ടാംപയിലാണ് താമസിക്കുന്നത്.
ജോലി കഴിഞ്ഞ ശേഷം ഡാനിയലുമായി ജാനേഷ് ബീച്ചിൽ പോയപ്പോഴാണ് അപകടമുണ്ടായത് . ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ച മറ്റൊരാളും അപകടത്തിൽ പെട്ടതായാണ് സൂചന. ജാനേഷിന്റെ ഭാര്യ അനീറ്റ സ്വകാര്യ ആശുപത്രിയിൽ നഴ്സിംഗ് സൂപ്രണ്ടാണ്. 8 മാസം പ്രായമുള്ള സ്റ്റെഫാനും മകനാണ്. 2019 അവസാനമാണ് ഇവർ നാട്ടിലെത്തി മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക