രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 80,834 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ വൈറസ് ബാധിതർ 2,94,39,989 ആയി. നിലവിൽ ചികിത്സയിലുള്ളത് 10,26,159 പേരാണ്. 1,32,062 ഒറ്റ ദിവസത്തിനിടെ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,303 പുതിയ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു.
ഇതുവരെയുള്ള ആകെ മരണം 3,70,384. അതേസമയം സംസ്ഥാനത്ത് ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗണാണ്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 13,832 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 18,172 പേര് രോഗമുക്തി നേടുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക