മനാമ: കോവിഡ് വൈറസ് റെഡ്ലിസ്റ്റില്‍ പെടുത്തിയ രാജ്യക്കാര്‍ക്ക് പുതുതായി വിസ നല്‍കുന്നത് ബഹ്റൈന്‍ താല്‍ക്കാലികമായി നിര്‍ത്തി. ഇന്ത്യ ഉള്‍പ്പെടെ പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യക്കാര്‍ക്കാണ് പുതിയ വിസ വിലക്കിയത്.
ദേശീയ മെഡിക്കല്‍ കര്‍മ്മ സമിതിയുടെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി അറിയിച്ചു.
കോവിഡ് കേസുകളിലെ വര്‍ധനവിന്റെയും പ്രാദേശിക സര്‍ക്കാര്‍ നിര്‍ദേശങ്ങളുടെയും പാശ്ചാത്തിലാണ് ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസ നല്‍കുന്നത് നിര്‍ത്തിയത്.
നിലവിൽ സാധുവായ റെസിഡന്റ് വിസ ഉള്ളവര്‍ക്കും പൗരന്മാര്ക്കും മാത്രമാണ് പ്രവേശനം. യാത്രക്ക് 48 മണിക്കൂറിനിടെ നടത്തിയ കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്ക്റ്റ് ഹാരാക്കാണം. ബഹ്റൈനില്‍ എത്തിയാല്‍ രണ്ട് കോവിഡ് പരിശോധനയും 10 ദിവസത്തെ ക്വാറന്റയ്നും ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക