കോഴിക്കോട് :ഒരു രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് ജി.എസ്.ടി. നടപ്പിൽ വരുത്തിയിട്ട് ഇന്ധന വില ജി.എസ്.ടി. പരിധിയിൽ കൊണ്ട് വരാത്തത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി.
ഇന്ധന വില നിയന്ത്രിക്കുന്നതിന് റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും നികുതി നിരക്ക് ജി.എസ്.ടി.യിൽ പരിധിയിൽ ഉൾപ്പെടുത്തണമെന്നും കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു.
ഒരു രാജ്യം ഒരു നികുതി എന്ന് പറഞ്ഞ് ജി.എസ്.ടി. നടപ്പിൽ വരുത്തിയിട്ട് ഇന്ധന വില ജി.എസ്.ടി. പരിധിയിൽ കൊണ്ട് വരാത്തത് ജനങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് പങ്കെടുത്തവർ പറഞ്ഞു.
യോഗത്തിൽ പ്രസിഡൻറ് പി.ഐ. അജയൻ അദ്ധ്യക്ഷത വഹിച്ചു.
പത്മനാഭൻ വേങ്ങേരി, വി.പി.സനീബ് കുമാർ , ഇ. ദിനചന്ദ്രൻ നായർ , മനോജ്. സി.കെ., കെ.മാധവൻ, വെളിപാലത്ത് ബാലൻ, സാബു മാത്യു, രാജൻ മണ്ടൊടി, ടി.സി.അബ്ദുൾ കരീം ശോഭ.സി.ടി., വനജ ചീനം കുഴിയിൽ എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക