ദേശീയ അവാർഡ് നേടിയ കന്നഡ നടൻ സഞ്ചാരി വിജയിന് മസ്തിഷ്ക മരണം സംഭവിച്ചു. ജൂൺ 12 ന് സഞ്ചാരി വിജയ് സുഹൃത്തിന്റെ വീട്ടില് നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോൾഴാണ് അപകടം ഉണ്ടായത്.
വളരെ ഗുരുതരാവസ്ഥയിലായിരുന്ന താരം ബാംഗ്ലൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തീരുമാനിച്ചു.
തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷപ്പെടുത്താനായില്ല. ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തെന്നിമാറിയാണ് അപകടമുണ്ടായത്. സുഹൃത്തായ നവീനാണ് വാഹനം ഓടിച്ചിരുന്നത്. നവീൻ പരുക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
2011 ൽ രംഗപ്പ ഹൊഗ്ബിത്ന എന്ന ചിത്രത്തിലൂടെയാണ് സഞ്ചാരി വിജയ് അരങ്ങേറ്റം കുറിച്ചത്. ദസവാല, ഹരിവ്, ഒഗാരൻ, കില്ലിംഗ് വീരപ്പൻ, വർത്തമാന, സിപായി എന്നി കന്നഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
നാനു അവനല്ല അവലു എന്ന ചിത്രത്തിലൂടെ അദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നു, ഇത് അദ്ദേഹത്തിന് ആദ്യത്തെ ദേശീയ അവാർഡും നേടിക്കൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക