തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,469 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1727, കൊല്ലം 1412, എറണാകുളം 1322, മലപ്പുറം 1293, തൃശൂര്‍ 1157, കോഴിക്കോട് 968, പാലക്കാട് 957, ആലപ്പുഴ 954, പത്തനംതിട്ട 588, കണ്ണൂര്‍ 535, കോട്ടയം 464, ഇടുക്കി 417, കാസര്‍ഗോഡ് 416, വയനാട് 259 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,894 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.85 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്., ആര്.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,16,21,033 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 88 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,743 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,700 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 617 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
കൂടുതല്‍ വ്യാപനശേഷിയുള്ള ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കും മൂന്നാം തരംഗത്തില്‍ ബാധിക്കുക. കൊവിഡ് പ്രോട്ടോക്കോള്‍ ശക്തമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധിയാകുമെന്നും വിദഗ്ധ സമിതി മുന്നറിയിപ്പ് നല്കി.
കൊവിഡ് മൂന്നാം തരംഗത്തില്‍ രണ്ടാം തരംഗത്തിനേക്കാള്‍ ഇരട്ടി പേര്‍ക്ക് രോഗം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഒന്നാം തരംഗത്തില്‍ 19 ലക്ഷം പേര്‍ക്കാണ് കൊവിഡ് ബാധിച്ചതെങ്കില്‍ രണ്ടാം തരംഗത്തില്‍ 40 ലക്ഷം പേര്‍ക്ക് രോഗം ബാധിച്ചിരുന്നു.
അതിനിടെ മഹാരാഷ്ട്രയിലെ കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു തുടങ്ങി. കുറച്ച് ദിവസത്തെ ഇടവേളക്ക് ശേഷം കൊവിഡ് കേസുകള്‍ വീണ്ടും പതിനായിരമായി. മുംബൈയിലും കേസുകളില്‍ വര്‍ധനവുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക