സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. മഴ ശക്തമായേക്കുമെന്ന് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ പത്ത് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ ശനിയാഴ്ചവരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; രാജ്യവ്യാപക പ്രതിഷേധവുമായി ഐ.എം.എ
നാളത്തോടെ കാലവർഷം ദുർബലമായേക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, ഇന്ന് കേരള തീരത്ത് മണിക്കൂറിൽ പരമാവധി 50 കിമി വരെ വേഗത്തിൽ ശക്തമായ കാറ്റിനും ഉയർന്ന തിരമാലയ്ക്കും സാധ്യയുണ്ടെന്നും അധികൃതർ അറിയിച്ചു. തീരദേശ മേഖലയിൽ ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക