തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ഇന്ന് രാജ്യവ്യാപകമായി ഐ.എം.എ പ്രതിഷേധംനടത്തും . കേരളത്തില്‍ സെക്രട്ടറിയറ്റിന് മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും എല്ലാ ആശുപത്രികളിലും ഡോക്ടര്‍മാര്‍ നില്‍പ്പ് സമരം നടത്തും.
അതേസമയം ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാതെ 5 പേര് വീതമാണ് പ്രതിഷേധിക്കുക. മറ്റ് മെഡിക്കല്‍ സംഘടനകളും പ്രധിഷേധത്തിന്റെ ഭാഗമാകും. ആശുപത്രികളെ പ്രത്യേക സംരക്ഷണ മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് ഐ.എം.എയുടെ പ്രധാന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക