ഡെൽറ്റ വൈറസിനേക്കാള്‍ വ്യാപനശേഷിയുള്ള വൈറസ് രൂപമെടുത്തേക്കാമെന്ന് മുഖ്യമന്ത്രി. അലംഭാവം അങ്ങേയറ്റം അപകടകരമാണ്. ടിപിആര്‍ കൂടിയ സ്ഥലങ്ങളില്‍ അതീവജാഗ്രത വേണം.
മൂന്നാംതരംഗത്തിന് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇളവുള്ള പ്രദേശങ്ങളിലടക്കം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചാല്‍ കര്‍ശനനടപടിയെന്നും അദ്ദേഹം പറഞ്ഞു.
പകര്‍ച്ചവ്യാധിനിയമം, ദുരന്തപ്രതിരോധനിയമം എന്നിവയനുസരിച്ച് പ്രോസിക്യൂട്ട് ചെയ്യും. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 73 പേര്‍ക്ക് മ്യൂക്കര്‍മൈക്കോസിസ് ബാധിച്ചു. 15 മരണം, 8 പേര്‍ക്ക് രോഗമുക്തി. 50 പേര് ചികില്‍സയിലുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക