സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്. മദ്യശാലകള്‍ തുറന്ന് ആരാധനാലയങ്ങള്‍ അടച്ചിടുന്നതിന്റെ യുക്തി വിശദീകരിക്കണം. വാരാന്ത്യ ലോക്ഡൗണ്‍ പോലുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമാനനിലപാടുമായി ലീഗും രംഗത്ത് വന്നിരുന്നു. ആരാധനാ സ്വാതന്ത്ര്യം വിശ്വാസികള്‍ക്ക് പ്രധാനമാണന്നാണ് ലീഗിന്റെ നിലപാട്. സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ തുറക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക