തിരുവനന്തപുരം: ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന സൂചന നല്കി മുഖ്യമന്ത്രി പിണറായി വിജയന്.
കോവിഡ് രോഗബാധ കുറഞ്ഞ് ഏറ്റവും നല്ല സാഹചര്യം വരുമ്പോള്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ബുധനാഴ്ചകള്‍ തോറും അവലോകനം നടത്തി ഇളവുകള്‍ നല്‍കുമെന്നാണ് ലോക്ക് ഡൗണ്‍ ഇളവുകള്‍ അനുവദിച്ചപ്പോള്‍ തീരുമാനിച്ചത്.
ഓരോ ആഴ്ചയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു പരിശോധിച്ചു തീരുമാനമെടുക്കുന്ന രീതിയാണ് ഇപ്പോള്‍ അവലംബിച്ചിട്ടുള്ളത്. അതിനനുസരിച്ച് പിന്നീട് കുറച്ച് കൂടി ഇളവുകള്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക