കടുത്ത ഡെങ്കിപ്പനിയെ തുടർന്ന് നടിയും നിർമ്മാതാവുമായ സാന്ദ്ര തോമസ് ഐസിയുവിൽ. നടിയുടെ സഹോദരി സ്നേഹയാണ് ഈ വിവരം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. കുറഞ്ഞ രക്തസമ്മർദ്ദത്തെയും ഹൃദയമിടിപ്പിനെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട സാന്ദ്ര ഐസിയുവിൽ ചികിത്സയിലാണ്.
‘ഹൃദയമിടിപ്പും രക്തസമ്മർദവും കൂടിയതിനെ തുടർന്ന് ചേച്ചിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടർമാരുടെ വിശദപരിശോധനയിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവിൽ ആയിട്ട് ഇപ്പോൾ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥന ഒപ്പം വേണം.’– എന്ന് സ്നേഹ ഫേസ്ബുക്കിൽ കുറിച്ചു.
ഫ്രൈഡേ, സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവാണ് സാന്ദ്ര. ആമേൻ, സഖറിയയുടെ ഗർഭണികൾ, ആട് തുടങ്ങിയ ചിത്രങ്ങളിൽ സാന്ദ്ര അഭിനയിച്ചിട്ടുണ്ട്. ഇരട്ടക്കുട്ടികളുടെ അമ്മയായ ശേഷം സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തിരിക്കുകയായിരുന്നു താരം. ‘സൂപ്പർ നാച്യുറൽ’ എന്ന യുട്യൂബ് ചാനലും താരത്തിന് സ്വന്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക