മണിമലയില്‍ വധക്കേസ് പ്രതിയെ പിടിക്കാനെത്തിയ എസ്.ഐ പ്രതിയുടെ പിതാവ് ആക്രമിച്ചു.
എസ് ഐ.വിദ്യാധരനെ പ്രതിയുടെ പിതാവ് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. എസ്.ഐയുടെ മുഖത്തിന്റെ വലതുഭാഗത്താണ് വെട്ടേറ്റത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുപരിക്കിനെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
മണിമല വെള്ളാവൂരില്‍ പഴയ ഒരു കുത്തുകേസിലെ പ്രതി തകടിപ്പുറത്ത് അജിനെ പിടികൂടുന്നതിനായാണ് എസ്.ഐ വിദ്യാധരന്റെ നേതൃത്വത്തില്‍ മണിമല പോലീസ് എത്തിയത്. അജിന്റെ അച്ഛനായ പ്രസാദ് എസ്.ഐ.യുടെ കഴുത്ത് ലക്ഷ്യമാക്കി ആയുധം വീശി. എസ്.ഐ. ഒഴിഞ്ഞുമാറിയെങ്കിലും മുഖത്ത് വെട്ടേറ്റു.
അജിനെ പിടികൂടി മുന്നോട്ട് നീങ്ങുമ്പോള്‍ പ്രസാദ് പിന്നില്‍ നിന്ന് എസ്.ഐയെ ആക്രമിക്കുകയായിരുന്നു. അച്ഛനെയും മകനെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുത്ത് കേസില്‍ പ്രതിയായിരുന്ന അജിന് ഒളിവിലായിരുന്നു. അജിനെക്കുറിച്ച് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് സംഘം എത്തിയത്. ശനിയാഴ്ച രാവിലെ ആറരയോടെയാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക