ഹൈദരാബാദ്: കോവിഡ് വ്യാപനം കുറഞ്ഞതോടെ തെലങ്കാനയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന സര്‍ക്കാര്‍.
കോവിഡ് വ്യാപനം നിയന്ത്രണവിധേയമായതോടെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ നാളെ മുതല്‍ പൂര്‍ണമായി പിന്‍വലിക്കാനും ഇന്നു ചേര്‍ന്ന തെലങ്കാന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന കാര്യം തെലങ്കാന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പേജിലൂടെ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആരോഗ്യ വിദഗ്ധരുമായി ചേര്‍ന്ന് സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് ട്വീറ്റില്‍ വ്യക്തമാക്കുന്നു.
സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂലൈ ഒന്നു മുതല്‍ തുറക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം തെലങ്കാനയില്‍ 1,417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 12 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക