രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 60,753 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ രോഗികൾ 2,98,23,546 ആയി. നിലവിൽ ചികിത്സയിലുള്ളത് 7,60,019 പേരാണ്. ഒറ്റ ദിവസത്തിനിടെ രോഗമുക്തി നേടിയത് 97,743 പേരാണ്.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 1,647 മരണമാണ്. ഇതോടെ ഇതുവരെ കൊവിഡ് ബാധയിൽ മരിച്ചവർ 3,85,137 ആയി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 11,361 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ ചികിത്സയിലുള്ളവര്‍ 1,07,682 പേരാണ്. ആകെ രോഗമുക്തി നേടിയവര്‍ 26,65,354.
പ്രതികരിക്കാൻ ഇവിടെ എഴുതുക