ജലന്ധർ: രാജ്യത്ത് ബ്ലാക്ക്, യെല്ലോ ഫംഗസ് ബാധയ്ക്ക് പിന്നാലെ ഗ്രീന്‍ ഫംഗസും റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജസ്ഥാനില്‍ കൊവിഡ് മുക്തനായ 34കാരനിലാണ് നേരത്തെ ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരുന്നത്.
ഇപ്പോള്‍ പഞ്ചാബിലും ഗ്രീന്‍ ഫംഗസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. ജലന്ധറില്‍ കൊവിഡ് മുക്തനായ 62കാരനിലാണ് ഗ്രീന്‍ ഫംഗസ് കണ്ടെത്തിയിരിക്കുന്നത്.
നിലവില്‍ ഇയാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജലന്ധറിലെ സിവില്‍ ആശുപത്രിയിലെ എപ്പിഡെമിയോളജിസ്റ്റായ ഡോ. പരംവീര്‍ സിംഗാണ് ഗ്രീന്‍ ഫംഗസ് സ്ഥിരീകരിച്ചതായി വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക