എടത്വ: എടത്വയില്‍ തോട്ടിലേക്ക് മറിഞ്ഞ കാറില്‍ നിന്നും മുത്തശ്ശിയെയും കൊച്ചുമകളെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി. വഴിതെറ്റിയതിനെ തുടര്‍ന്ന് കാര്‍ തിരിക്കാന്‍ ശ്രമിക്കവെയാണ് കാര്‍ തോട്ടിലേക്ക് വീണത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവര്‍ക്ക് രക്ഷകരായത്.
മാമ്പുഴക്കരി സ്വദേശികളായ മുത്തശ്ശിയെയും കൊച്ചുമകളും സഞ്ചരിച്ച കാർ ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.
ഊരുക്കരി സർവീസ് സഹകരണ സംഘത്തിനു മുന്നിലൂടെ കടന്നുപോകുന്ന നാട്ടുതോട്ടിലേക്കാണ് കാർ വീണത്. ഊരുക്കരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു പോകുകയായിരുന്ന ഇവർ.
എന്നാൽ വഴിതെറ്റി സഹകരണ സംഘം റോഡിലേക്കു കയറി. വഴിതെറ്റിയെന്നു മനസ്സിലാക്കി കാർ തിരിക്കാനുള്ള ശ്രമത്തിനിടെ തോട്ടിലേക്കു മറിഞ്ഞു. ശബ്ദംകേട്ട് സമീപത്തെ വായനശാലയിൽ നിന്ന് ഓടിയെത്തിയവരാണു രക്ഷകരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക