കോഴിക്കോട് വാഹനാപകടത്തിൽ അഞ്ച് മരണം. കോഴിക്കോട് രാമനാട്ടുകരയിലാണ് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം നടന്നത്. പുലർച്ചെ 4.45ന് രാമനാട്ടുകര വൈദ്യരങ്ങാടിക്കടുത്താണ് അപകടം നടന്നത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. എയര്‍പോട്ടില്‍ പോയി മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ കാറിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചു. സിമന്റ് ലോറിയാണ് ഇവർ സഞ്ചരിച്ചിരുന്ന കാറുമായി ഇടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക