ഏഴാമത് രാജ്യാന്തര യോഗാദിനം ഇന്ന്. ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മഹാമാരിയ്ക്കെതിരായുള്ള പ്രതീക്ഷ കിരണമാണ് യോഗ എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേകിച്ചും യോഗ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അദൃശ്യനായ ഒരു ശത്രുവിനോടാണ് നാം ഇപ്പോൾ പോരാടിക്കൊണ്ടിരിക്കുന്നത്. കോവിഡിനെതിരെയുള്ള പ്രതീക്ഷയുടെ കവചമാണ് യോഗ.
ഓരോ വ്യക്തിക്കും സൗഖ്യം പകരുകയാണ് യോഗയുടെ ലക്ഷ്യം. കോവിഡ് മഹാമാരിക്കിടയിൽ രോഗബാധിതർക്ക് അസുഖം ഭേദമാകാൻ യോഗ വഴിയൊരുക്കിയെന്നും പ്രധാനമന്ത്രി യോഗദിന സന്ദേശത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക