ജലകൃഷി വികസന ഏജന്‍സി കേരള (അഡാക്ക്) എരഞ്ഞോളി ഫിഷ് ഫാമില്‍ താല്‍ക്കാലിക ടെക്നീഷ്യനെ നിയമിക്കുന്നു. ബി എഫ് എസ് സി, അല്ലെങ്കില്‍ എം എസ് സി (ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്/മറൈന്‍ ബയോളജി/അക്വാറ്റിക് ബയോളജി/സുവോളജി/അപ്ലൈഡ് ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍/തത്തുല്ല്യം എന്നിവയാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഫാം മാനേജര്‍, എരഞ്ഞോളി ഫിഷ് ഫാം, എരഞ്ഞോളി പോസ്റ്റ്, തലശ്ശേരി എന്ന വിലാസത്തില്‍ ജൂണ്‍ 30നകം നേരിട്ടോ തപാല്‍ മുഖേനയോ അല്ലെങ്കില്‍ [email protected] എന്ന ഈ മെയിലിലോ അപേക്ഷിക്കാം.
ഫോണ്‍ : 0490 2354073
പ്രതികരിക്കാൻ ഇവിടെ എഴുതുക