കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്പ്പറേഷന് സംസ്ഥാന കുടുംബശ്രീ മിഷനുമായി ചേര്‍ന്ന് നടപ്പിലാക്കുന്ന വനിതാശാക്തീകരണ പദ്ധതിയില്‍ ”മൈക്രോ ഫിനാന്‍സ് വായ്പ” നല്‍കുന്നതിനായി കുടുംബശ്രീയില്‍ രജിസ്റ്റര്‍ ചെയ്ത അയല്‍കൂട്ടങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കുടുംബശ്രീയുടെ ഗ്രേഡിംഗ് ലഭിച്ചിട്ടുള്ള പട്ടികജാതി വനിതകളുടെ അയല്കൂട്ടങ്ങള് ആയിരിക്കണം. ഒരു അയല്‍ കൂട്ടത്തിന് പരമാവധി 5 ലക്ഷം രൂപ വരെ് വായ്പ അനുവദിക്കും. അംഗങ്ങളുടെ പ്രായപരിധി 18 വയസ്സു മുതല്‍ 55 വയസ്. അംഗങ്ങളുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കവിയരുത്്. വായ്പയുടെ പലിശ നിരക്ക് അഞ്ചു ശതമാനം. തിരിച്ചടവ് കാലയളവ് 3 വര്‍ഷം. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും കോര്‍പ്പറേഷന്റെ ജില്ലാ കാര്യാലയവുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക