കേന്ദ്ര ജല ശക്തി മന്ത്രാലയത്തിനു കീഴിലുള്ള ഡ്രിങ്കിങ് വാട്ടര്‍ ആന്റ് സാനിറ്റേഷന്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്വച്ച് ഭാരത് മിഷന് (ഗ്രാമീണ്‍) രാംഘട്ട പദ്ധതിയുടെ ഭാഗമായി ദേശീയ തലത്തില്‍ സംഘടിപ്പിക്കുന്ന ഷോര്‍ട്ട് ഫിലിം മത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്വച്ച് ഭാരത് മിഷന് (ഗ്രാമീണ്‍ ) ഒന്നാംഘട്ടത്തില്‍ ഇന്ത്യയിലെ ഗ്രാമങ്ങളെ ശുചിത്വ നിലവാര നിര്‍ണയത്തില്‍ ഒഡിഎഫ് പ്ലസ് വിഭാഗത്തിലേക്ക് ഉയര്‍ത്തിയ നേട്ടങ്ങള്‍ ഉയര്ത്തിക്കാട്ടുന്നതായിരിക്കണം ഷോര്‍ട്ട്ഫിലിം.
10 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഗ്രാമീണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും എന്‍ജിഒകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഒരു മിനിറ്റ് മുതല്‍ അഞ്ചുമിനിറ്റ് വരെയുള്ള ഇന്ത്യന്‍ ഭാഷാ ഷോര്‍ട്ട് ഫിലിമുകളാണ് പരിഗണിക്കുക. ആകെ 35 ലക്ഷത്തോളം രൂപയുടെ ക്യാഷ് പ്രൈസുകള്‍ ആണ് വിവിധ വിഭാഗങ്ങളിലെ മത്സര വിജയികള്‍ക്കായി മന്ത്രാലയം ഒരുക്കിയിരിക്കുന്നത്.
പ്രമേയം, ഭൂമി ശാസ്ത്രം എന്നീ രു വിഭാഗങ്ങളിലായാണ് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.
ആദ്യ വിഭാഗത്തില്‍ ഒഡിഎഫ് പ്ലസിന്റെ ആറ് ഘടകങ്ങള്‍ അടിസ്ഥാനമാക്കിയ ഷോര്‍ട്ട് ഫിലിമുകളാണ് പരിഗണിക്കുക. ജൈവ മാലിന്യ പരിപാലനം, ഗോബര്ധന്, പ്ലാസ്റ്റിക് മാലിന്യ പരിപാലനം, ഗ്രേ വാട്ടര്‍ പരിപാലനം, കക്കൂസ് മാലിന്യ പരിപാലനം, ശുചിത്വ പെരുമാറ്റങ്ങളില്‍ ഉായ മാറ്റം എന്നീ വിഷയങ്ങള്‍ ആധാരമാക്കിയ ഷോര്‍ട്ട് ഫിലിമുകളാണ് ഈ വിഭാഗത്തിലേക്ക് പരിഗണിക്കുക.
ഭൂസ്ഥിതിയെ ആധാരമാക്കിയ വിഷയങ്ങളാണ് രാം ഘട്ടത്തില്‍ പരിഗണിക്കുന്നത്. സിനിമകള്‍ ഒരു സമഗ്ര സ്വച്ഛതാ (ശുചിത്വ ) സന്ദേശം പകര്‍ത്തണം. അഞ്ച് ഭൂമി സ്ഥിതി പ്രദേശങ്ങളില്‍ മരുഭൂമി, മലയോര പ്രദേശം, തീരപ്രദേശങ്ങള്‍, സമതലങ്ങള്‍, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശം എന്നിങ്ങനെ വിവിധ പ്രദേശങ്ങളില്‍ തിരിച്ച് ഗ്രാമപ്രദേശങ്ങളില്‍ ഖര അല്ലെങ്കില്‍ ദ്രവ മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട നൂതന പരിഹാരങ്ങള്‍ നല്‍കണം.
മത്സരത്തില്‍ പങ്കെടുക്കുന്നതിനായി തയ്യാറാക്കുന്ന വീഡിയോ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത് അതിന്റെ www.my gov.in ല്‍ ലഭ്യമായിട്ടുള്ള https://innovativeindia.my gov.in/sbmg-innovation-challenge എന്ന ഓണ്‍ലൈന്‍ അപേക്ഷാ ഫോമിനൊപ്പം സമര്‍പ്പിക്കണം. എന്‍ട്രികള്‍ ആഗസ്റ്റ് 15 നകം സമര്‍പ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക