അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ബോധവത്കരണം സംഘടിപ്പിച്ചു. ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ കൊവിഡ് കാലത്ത് യോഗയുടെ പ്രസക്തി, ശരീര പ്രതിരോധ സംവിധാനത്തില്‍ യോഗയുടെ സംഭാവന എന്നിവ സംബന്ധിച്ച് ബോധവല്‍ക്കരണം നല്കി. ബ്ലോക്ക് / പഞ്ചായത്ത്തല ശുചിത്വ ഓഫീസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ (മുനിസിപ്പാലിറ്റി), എന്‍ എസ് എസ്, എസ് പി സി, എന്‍ വൈ കെ, എന്‍ സി സി എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ ശുചിത്വ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി എം രാജീവ് അധ്യക്ഷനായി.
തൃശൂര്‍ ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ട് ഓഫ് പഞ്ചകര്‍മയിലെ റിസര്‍ച്ച് ഓഫീസര്‍ ഡോക്ടര്‍ ഇ രമ്യ ക്ലാസ് നയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക