സംസ്ഥാനത്ത് കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ച ഇന്ന് നടക്കും. ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചര്‍ച്ചയില്‍ റഫറണ്ടത്തിലൂടെ അംഗീകാരം നേടിയ, ജീവനക്കാരുടെ സംഘടനകളെയെല്ലാം വിളിച്ചിട്ടുണ്ട്. ഇതിനു മുൻപ് 2010 ലായിരുന്നു കെഎസ്ആര്‍ടിസിയില്‍ ശമ്പള പരിഷ്കരണം നടന്നത്. നവീകരണത്തിന്റെ പാതയിലാണ് കെഎസ്ആർടിസിയെന്നും ജീവനക്കാരെ കൂടുതൽ വിശ്വാസത്തിലെടുക്കേണ്ടതുണ്ടെന്നും ആധുനികവത്കരണം നടപ്പാക്കുന്നതിന് മുന്നോടിയായാണ് ശമ്പള പരിഷ്കരണം ഉൾപ്പടെയുള്ള ചർച്ചകൾക്ക് തുടക്കമിടുന്നതെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.
ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം, നിർണായക തീരുമാനവുമായി ഇന്ത്യൻ റെയിൽവേ
ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, കേരള സ്റ്റേറ്റ് റോഡ് ട്രാന് പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന് ( സിഐടിയു), ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന് ( ടിഡി എഫ് ), കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് സംഘ് ( ബിഎംഎസ്) മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക