ഇനി റെയിൽവേ ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ മാറ്റം വരും. ഇക്കാര്യത്തിൽ നിർണായക മാറ്റവുമായി എത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇനി മുതൽ വെബ്സൈറ്റിലൂടെയോ ആപ്പിലൂടെയോ ട്രെയിൻ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പിന്നീട് ക്യാൻസൽ ചെയ്യുകയാണെങ്കിൽ ഉടൻ തന്നെ റീഫണ്ട് ചെയ്യുമെന്നാണ് റെയിൽവേ അറിയിച്ചിരിയ്ക്കുന്നത്. അതായത്, ഓൺലൈൻ വഴിയുള്ള റീഫണ്ട് സംവിധാനത്തിൽ മാറ്റം വരുത്തിയിരിയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ഐ.ആര്.ടി.സിയുടെ പേയ്മെന്റ് ഗേറ്റ്വേയായ ഐ.ആര്.ടി.സി ഐപേ വഴി ട്രെയിൻ ടിക്കറ്റിനായി പണമടച്ചവർക്കാണ് ടിക്കറ്റ് ക്യാൻസൽ ചെയ്താൽ വളരെ പെട്ടെന്ന് തന്നെ പണം തിരികെ ലഭിക്കുക. പുതിയ സംവിധാനം യാത്രക്കാർക്ക് വളരെയധികം ഗുണകരമാകുമെന്നാണ് ഇന്ത്യൻ റെയിൽവേയുടെ പ്രതീക്ഷ. പുതിയ സംവിധാനത്തിനായി ഐ.ആര്.സി.ടി.സി ഐപേയുടെ യൂസര്‍ ഇന്റര്‍ഫേസില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നും റെയിൽവേ അറിയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക