പൂനെ: പ്രായപൂർത്തിയാകാത്ത മകളെ താന്‍ അറിയാതെ വിവാഹം കഴിപ്പിച്ച ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ രംഗത്ത്. പൂനെയിലെ പുരന്ദാര് എന്ന സ്ഥലത്താണ് സംഭവം. സ്ത്രീയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
വിവിധ ഗ്രാമങ്ങളില്‍ ദിവസ വേതനത്തിന് തൊഴില്‍ ചെയ്യുന്നയാളാണ് രാജു പവാര്‍. കഴിഞ്ഞ ആറ് മാസമായി ഇയാള്‍ക്കൊപ്പമായിരുന്നു പ്രായപൂര്‍ത്തിയാകാത്ത മകള്‍ താമസിച്ചിരുന്നു. ഭാര്യ സ്വന്തം വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്.താന്‍ ഒപ്പമില്ലാതിരുന്ന സമയത്ത് ഭര്‍ത്താവ് ആരേയും അറിയിക്കാതെ മകളുടെ വിവാഹം നടത്തിയെന്നാണ് മമ്ത പവാര്‍ എന്ന സ്ത്രീയുടെ പരാതി.
ജൂണ്‍ 17നാണ് ബന്ധുക്കള്‍ വഴി മമ്ത മകളുടെ വിവാഹ വാര്‍ത്ത അറിയുന്നത്. വിവാഹ ചിത്രങ്ങളും ലഭിച്ചു. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് രാജു പവാര്‍, രജങ്ക്യ സദാശിവ് പവാര്‍, അബ്ബു രമേശ് പവാര്‍, മുകേഷ് പവാര്‍, അജയ് രമേശ് പവാര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക