സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയാകുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയം തോന്നുന്നുവെന്ന് നടന് ഷാജു ശ്രീധര്‍. തങ്ങളുടെ വിവാഹം കാറും നൂറ്റൊന്നു പവനും കാണിക്ക വച്ചായിരുന്നില്ല, ഇനിയുള്ള കാലം ഒരേ മനസോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ആയിരുന്നുവെന്ന് ഷാജു ഫെയ്സ്ബുക്കില്‍ കുറിച്ചു.
”അന്ന് കാറും നൂറ്റൊന്നു പവനും കാണിക്ക വെച്ച് വന്നതല്ല… ഇനിയുള്ള കാലം ഒരേ മനസ്സോടെ ജീവിക്കണമെന്ന് തീരുമാനിച്ചും ആഗ്രഹിച്ചും ഇറങ്ങിത്തിരിച്ചവര്‍.. പക്ഷെ ഇന്ന് വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ ഭയപ്പാട് തോന്നുന്നു. രണ്ടു പെണ്മക്കളുടെ മാതാപിതാക്കളാണ് ഞങ്ങളും…..” എന്നാണ് ഷാജുവിന്റെ കുറിപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക