കണ്ണൂര്‍ : രാമനാട്ടുകര വാഹനാപകട അന്വേഷണം ക്വട്ടേഷന്‍ സംഘങ്ങളിലേക്കെത്തുന്നു. സ്വര്‍ണം തട്ടിയെടുത്തെന്ന് കരുതുന്ന അര്ജുന് ആയങ്കി ശുഹൈബ് വധക്കേസിലെ മുഖ്യപ്രതിയായ ആകാശ് തില്ലങ്കേരിയുമായി അടുത്ത ബന്ധമുള്ളയാളാണ്.
അര്ജുന് ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോലിലെ വീട്ടില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കണ്ണൂരില്‍ നിന്നുള്ള സ്വര്‍ണക്കടത്ത് സംഘത്തിന്റെ ഇടനിലക്കാരനാണ് അര്ജുന് എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന സൂചന.
ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്താണ് അര്ജുന് ആയങ്കി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ അര്ജുന് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ അര്ജുന് തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലോക്ക് ചെയ്തു. സംഭവശേഷം അര്ജുന് ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക