ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന് അധ്യക്ഷ എം സി ജോസഫൈനെതിരെ വിമര്‍ശനവുമായി നടി സ്വാസിക വിജയ്. ഈ ‘വനിതാ കമ്മിഷണറെ’ വിളിക്കുന്ന ഏത് സ്ത്രീക്കും ആശ്വാസം കിട്ടുമെന്നും കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ ഇതുവരെ താന്‍ അനുഭവിച്ചത് ഒന്നുമല്ലെന്ന് ആ സ്ത്രീക്ക് തോന്നും.
സ്വാസിക വിജയ്യുടെ കുറിപ്പ്
“ഈ വനിതാ കമ്മിഷണറെ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും. കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും. പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും മനസിലാക്കുന്നതും ഒരു കഴിവാണ്. Listening is often the only thing needed to help someone.ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ.”
പ്രതികരിക്കാൻ ഇവിടെ എഴുതുക