തിരുവനന്തപുരം: കഴിഞ്ഞ ഫെബ്രുവരിവരെ വനിതാ കമ്മീഷന് അധ്യക്ഷ എന്ന നിലയില്‍ എംസി ജോസഫൈന് കൈപ്പറ്റിയത് അരക്കോടിയിലേറെ രൂപ. വിവരാവകാശ രേഖകല്‍ പ്രകാരം 53,46,271 രൂപയാണ് വിവിധ ഇനങ്ങളിലായി എംസി ജോസഫൈന് കൈപ്പറ്റിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വിവരാവകാശ രേഖകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഹോണറേറിയം ഇനത്തില്‍ 34,40,000 രൂപയും ടി.എ ഇനത്തില്‍ 13,54,577 രൂപയുമാണ് ജോസഫൈന് കൈപ്പറ്റിയത്. ചുമതലയേറ്റ് 08/02/2021 വരെ നല്കിയ സാമ്പത്തിക ആനുകൂല്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് നല്കിയ വിവരാകാശത്തിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് സാഹചര്യത്തില്‍ പോലും യാത്ര ചെലവായി 13,54,577 രുപ ഉപയോഗിച്ചത് ധൂര്‍ത്താണെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക