കോവിസെൽഫ് റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിലും.വൻ കിഴിവും, 10 മിനിറ്റിൽ ഫലവും. കോവിഡ്-19 പരിശോധിക്കാനായി ഐസിഎംആർ അംഗീകരിച്ച സ്വയം-പരിശോധനാ കിറ്റാണിത്. സെൽഫ്-ടെസ്റ്റ് കിറ്റിന്റെ പ്രത്യേകത ഇത് ഉപയോഗിക്കാൻ വളരെ എളുപ്പമാണ് എന്നതാണ്.
മാത്രമല്ല കേവലം 10-15 മിനിറ്റിൽ ഫലം ലഭിക്കുകയും ചെയ്യും. സേഫ് സ്വാബ്, ടെസ്റ്റ് കാർഡ്, പ്രീഫിൽഡ് എക്സ്ട്രാക്ഷൻ ട്യൂബ്, യൂസർ മാനുവൽ, ഡിസ്പോസൽ ബാഗ് എന്നിവയാണ് സെൽഫ്-ടെസ്റ്റ് കിറ്റിലുള്ളത്. ഉപയോക്താക്കൾക്ക് ബ്രാൻഡിന്റെ കമ്പാനിയൻ ആപ്ലിക്കേഷനിൽ ഫലങ്ങൾ കാണാൻ കഴിയും.
സ്വയം ശേഖരിച്ച നാസൽ സാംപിളുകൾ ഉപയോഗിച്ച് കോവിഡ്–19 ന്റെ ഗാർഹിക പരിശോധനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെന്ന് കോവിസെൽഫ് അറിയിച്ചു. ഫ്ലിപ്കാർട്ടിൽ ടെസ്റ്റ് കിറ്റിന് 250 രൂപയാണ് വില. ഇത് 2 വയസും അതിൽ കൂടുതൽ പ്രായമുള്ളവർക്കും ഉപയോഗിക്കാം. ഫലങ്ങൾ റജിസ്റ്റർ ചെയ്യുന്നതിനും റിപ്പോർട്ടു ചെയ്യുന്നതിനും കോവിസെൽഫ് ആപ് ഉപയോഗിച്ച് പരിശോധനകൾ നടത്തണം.
ഫ്ലിപ്കാർട്ട് വഴിയാകുമ്പോൾ ഒരാൾ മിനിമം 2 കിറ്റുകളെങ്കിലും വാങ്ങണം. അഞ്ച് കിറ്റുകൾ വാങ്ങിയാൽ ഉപയോക്താക്കൾക്ക് 10 ശതമാനം വരെ ഇളവ് ലഭിക്കും. മൂന്നോ നാലോ കിറ്റുകൾ വാങ്ങിയാൽ 5 ശതമാനവും 7 ശതമാനവും കിഴിവുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക