കോട്ടയം: മകളെ കൊന്ന് അമ്മ കിണറ്റില്‍ ചാടി. അമ്മയെ ഫയര്‍ഫോഴ്സെത്തി രക്ഷിച്ചു. മുണ്ടക്കയം കൂട്ടിക്കല്‍ സ്വദേശി ലെജീനയാണ് മകളെ കൊന്ന് കിണറ്റില്‍ ചാടിയത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
മകള്‍ ഷംന(13)നെ ഇവര്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ഷെമീര്‍ വിദേശത്താണ്. ലെജീനക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക