ഐഎസ്ആര്‍ഒ ചാരക്കേസിൽ സിബിഐ ഇന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണനില്‍ നിന്നും മൊഴിയെടുക്കും. കേസിൽ കുറ്റവിമുക്തനായതിനെ തുടര്‍ന്ന് നമ്പി നാരായണന് നല്കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുന്നത്. കേസ് അന്വേഷണത്തിനായി സിബിഐ ഉദ്യോഗസ്ഥർ ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തെത്തിയിരുന്നു.
കേസിൽ നമ്പി നാരായണനിൽ നിന്ന് മൊഴിയെടുക്കുന്നതിനൊപ്പം പ്രതി പട്ടികയിലുള്ള പതിനെട്ട് പേരിൽ നിന്നും മൊഴിയെടുക്കും. കോവിഡ് പ്രതിസന്ധിയിലും കേസ് അന്വേഷണം വേഗത്തിലാക്കുവാനാണ് സിബിഐ നീക്കം. അതേസമയം, കേസിലെ നാലാം പ്രതിയായ മുന്‍ ഐബി ഉദ്യോഗസ്ഥന് സിബി മാത്യൂസ് കോടതിയില്‍ സമർപ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയും ഇന്ന് പരിഗണിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക