കൊല്ലം: കൊല്ലത്ത്പട്ടാപ്പകല് പൊതുനിരത്തില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച മുപ്പത്തിയഞ്ചുകാരൻ പൊലീസ് പിടിയില്‍. പുനലൂര്‍ കോക്കാട് അച്ചു വിലാസത്തില്‍ അനില്‍ ആണ് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. വെഞ്ചേമ്ബ് പുത്തന്‍പുര ജംഗ്ഷനില്‍ ബസ് കയറാന്‍ എത്തിയതായിരുന്നു യുവതി. തൊട്ടുപിന്നാലെ ഇരുചക്രവാഹനത്തില്‍ എത്തിയ ഇയാള്‍ ആരുമില്ലാത്ത തക്കം നോക്കി യുവതിയെ കടന്ന് പിടിക്കുകയായിരുന്നു.
യുവതി ബഹളം വെച്ചതോടെ ഇയാള്‍ വാഹനവുമായി കടന്നു. തുടര്‍ന്ന് പുനലൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും വിവരം അഞ്ചല്‍ പോലീസിനും കുന്നിക്കോട് പോലീസിനും കൈമാറുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് സംഘങ്ങള്‍ നടത്തിയ സംയുക്ത പരിശോധനയില്‍ കോക്കാട് നിന്നും പ്രതിയെ കുന്നിക്കോട് പൊലീസ് പിടികൂടുകയും പുനലൂര്‍ പോലീസിന് കൈമാറുകയും ചെയ്യുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക