പൃഥ്വിരാജ് ചിത്രം ‘കോള്‍ഡ് കേസി’ന് ആശംസകളുമായി നടന് ടൊവിനോ തോമസ്. ഇന്നാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. വളരെ രസകരമായ പ്ലോട്ടും മികച്ച പ്രകടനവും, കോള്‍ഡ് കേസ് ടീമിന് ആശംസകള്‍ എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ദുരൂഹമായ ഒരു കൊലപാതകം, സമര്‍ഥനായ ഒരു പോലീസ് ഉദ്യോഗസ്ഥന്, അതീന്ദ്രിയ ശക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തല്‍പ്പരയായ ഒരു മാധ്യമപ്രവര്‍ത്തക, ഇവരിലൂടെ വികസിക്കുന്ന സങ്കീര്‍ണമായ കഥാഗതിയാണ് ചിത്രത്തിന്റേത്. ഛായാഗ്രാഹകന്‍ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന കോള്‍ഡ് കേസ്, ആന്റോ ജോസഫും പ്ലാന്‍ ജെ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക