മണിച്ചിത്രത്താഴിലെ രസകരമായ ‘ഡിലീറ്റഡ് സീൻ’ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ചാനല്‍ പരിപാടികളിലൂടെയും സ്റ്റേജ് ഷോകളിലൂടെയും സുപരിചതരായ കലാകാരന്മാര് പ്രജിത്ത് കൈലാസവും ദീപു നവായികുളവും ചേര്‍ന്നാണ് മണിച്ചിത്രത്താഴിന്റെ രസകരമായ സ്പൂഫ് വീഡിയോ ചെയ്തിരിക്കുന്നത്.
മണിച്ചിത്രത്താഴിലെ പല രംഗങ്ങളാക്കിടയിലേക്കും പ്രജിത്ത് കൈലാസവും ദീപു നവായികുളവും കടന്നു വരുന്നതാണ് വീഡിയോ. ‘മണിച്ചിത്രതാഴ് ഡിലീറ്റഡ് സീൻ ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട് ചെയ്തു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഗംഗ നകുലന് വിഷം കലര്‍ത്തിയ ചായ നല്കാന് ശ്രമിക്കുന്നതും സണ്ണി തടയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമായ രംഗങ്ങളില്‍ പറമ്പിൽ ജോലി ചെയ്യുന്നവരായി പ്രജിത്ത് കൈലാസവും ദീപു നവായികുളവും വരുന്നു. വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.
https://www.facebook.com/100002779950228/videos/3854754634647315/
പ്രതികരിക്കാൻ ഇവിടെ എഴുതുക