ഡ്രൈവിങ്ങിനിടെയുള്ള ഫോൺ ഉപയോഗം മൂലം വാഹന അപകട നിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ നടപടികൾ കടുപ്പിക്കാനൊരുങ്ങി ട്രാഫിക് പൊലീസ്. ഇനി മുതൽ ഡ്രൈവിങ്ങിനിടെ ബ്ലൂടൂത്ത് ഉപയോഗിച്ചു ഫോണിൽ സംസാരിച്ചാലും ലൈസൻസ് റദ്ദാക്കും. നേരത്തേ, വാഹനമോടിക്കുന്നതിനിടെ ഫോൺ ചെവിയോടു ചേർത്തു സംസാരിച്ചാൽ മാത്രമേ നടപടിയുണ്ടായിരുന്നുള്ളൂ.
ബ്ലൂട്ടൂത്ത് വഴി മൊബൈൽ ഫോൺ കണക്ട് ചെയ്ത് വാഹനമോടിച്ചുകൊണ്ട് സംസാരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നീക്കം. ഇതിന് കേസെടുക്കാൻ മോട്ടർ വാഹന നിയമ ഭേദഗതിയിൽ വ്യവസ്ഥയുണ്ട്. നേരത്തേ, വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളിൽ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരെയുള്ള നടപടി കർശനമാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.
ജൂൺ എട്ടിന് പുറപ്പെടുവിച്ച ഉത്തരവിൽ വാഹനങ്ങളുടെ ഇൻഡിക്കേറ്റർ, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയിൽ ഘടിപ്പിക്കാത്ത വാഹനങ്ങൾക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക