സംസ്ഥാനത്ത് ഇന്നലെയാണ് ഡിജിപിയായി അനില്‍കാന്ത് ചുമതലയേറ്റെടുത്തത്. പിന്നാലെ വളരെ പെട്ടെന്നായിരുന്നു ചെമ്പില്‍ അശോകനെ അപരനായി ട്രോളന്മാര് പ്രതിഷ്ടിച്ചത്. കാപ്പികുപ്പായം ഇട്ട് ചെമ്പില്‍ അശോകന് സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
ലോക്നാഥ് ബെഹ്റ ഡിജിപിയായപ്പോള്‍ പാഷാണം ഷാജി ഏതാണ് ബെഹ്റ ഏതാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ലെന്നും അന്ന് അത് താന്‍ നന്നായി ആസ്വദിച്ചിരുന്നുവെന്നും ചെമ്പില്‍ അശോകന് പറയുന്നു. തന്റെ ട്രോള്‍ കണ്ടതിന്റെ വണ്ടര്‍ മാറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘പാഷാണം ഷാജി ഏതാണ് ബെഹ്റ സര് ഏതാണ് എന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. അതുകണ്ട് ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. ഇപ്പോള്‍ ഇതാ എനിക്ക് അപരനായി അനില്‍കാന്ത് സര് വന്നിരിക്കുന്നു. ശരിക്കും വണ്ടര്അടിച്ചിരിക്കുകയാണ്. ഇത്രയും ഉയരങ്ങളില്‍ നില്ക്കുന്ന അനില്‍കാന്തുമായി എനിക്ക് രൂപസാദൃശ്യം ഉണ്ടെന്ന് പറയുമ്പോള്‍ അത്ഭുതമാണ്.’ ചെമ്പില്‍ അശോകന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക