തന്റെ ഗർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് ബോളിവുഡ് താരം അനുഷ്ക ശർമ്മ. വിൽപ്പനയിൽ നിന്ന് കിട്ടുന്ന പണം സ്നേഹ എന്ന ചാരിറ്റി സ്ഥാപനത്തിന് നൽകാനാണ് തീരുമാനം.
“എൻറെ ഗർഭകാലത്ത് വളരെ കുറച്ച് മാത്രം ഉപയോഗിച്ച വസ്ത്രങ്ങളാണ് ഇവ. പക്ഷെ ഈ ഓരോ വസ്ത്രവും നിർമിക്കാൻ പ്രകൃതിയിൽ നിന്നെടുത്ത വിഭവങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഇത്തരത്തിൽ വസ്ത്രങ്ങൾ പങ്കുവയ്ക്കുന്ന രീതി വളരെ നല്ലതാണെന്നാണ് എനിക്ക് തോന്നുന്നത്.
ഇന്ത്യയിലെ നഗരങ്ങളിലെ ഒരു ശതമാനം ഗർഭിണികൾ പുതിയ വസ്ത്രങ്ങൾക്ക് പകരം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ വാങ്ങിയാൽ 200 വർഷത്തിലധികം ഒരാൾ കുടിക്കുന്ന അത്രയും വെള്ളം ലാഭിക്കാൻ നമുക്ക് കഴിയും. ഒരു ചെറിയ തീരുമാനം എത്ര വലിയ മാറ്റമാണ് വരുത്തുന്നത്”
ഡോൾസ് വീ എന്ന സോഷ്യൽ എന്റർപ്രൈസ് വെബ്സൈറ്റിലെ SaltScout.com/DolceVee/AnushkaSharma എന്ന പേജിലാണ് താരത്തിൻറെ വസ്ത്രങ്ങൾ ലഭിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക