ബിഗ് ബോസ് മലയാളം സീസണ് മൂന്നില്‍ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ മത്സരാര്ഥികളില് ഒരാളായിരുന്നു മണിക്കുട്ടന്. വ്യക്തിപരമായ പല കാര്യങ്ങളും മറ്റു മത്സരാര്‍ഥികളെപ്പോലെ മണിക്കുട്ടനും ബിഗ് ബോസില്‍ വച്ച് പങ്കുവച്ചിരുന്നു.
അതിലൊന്നായിരുന്നു അടുത്ത സുഹൃത്തായ റിനോജിന്റെ അപ്രതീക്ഷിത വിയോഗം. ബിഗ് ബോസ് ഗ്രാന്‍ഡ് ഓപ്പണിംഗ് വേദിയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മോഹന്‍ലാലിനു മുന്നില്‍ മണിക്കുട്ടന് വിതുമ്പിയിരുന്നു. ഇപ്പോഴിതാ ഉറ്റസുഹൃത്തിന്റെ വേര്പാടിന് ഒരു വര്‍ഷം തികഞ്ഞ കാര്യം പങ്കുവെക്കുകയാണ് മണിക്കുട്ടന്.
“നീ ഞങ്ങളെ വിട്ട് വിട വാങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം.. നിന്റെ ഓർമകളിലൂടെ ഇന്നും കടന്നു പോകുന്നു.. ഒരിക്കലും മറക്കാനാവില്ലെടാ നിന്നെ”, റിനോജിനൊപ്പമുള്ള തന്റെ ചിത്രത്തിനൊപ്പം മണിക്കുട്ടന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക