പാലക്കാട്: അട്ടപ്പാടിയിൽ മധ്യവയസ്കൻ കുത്തേറ്റ് മരിച്ചു. ഷോളയൂർ തെക്കേ ചാവടിയൂരിൽ മണിയാണ് മരിച്ചത്. മരണ വീട്ടിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകം. കോഴിക്കോട് സ്വദേശിയായ പളനി എന്നയാളാണ് കുത്തിയത്. നാട്ടുകാർ ഇയാളെ പിടികൂടി പോലീസിലേൽപ്പിച്ചു. ചാവടിയൂരിൽ മരണാനന്തര ചടങ്ങിനെത്തിയതാണ് ഇരുവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക