കോഴിക്കോടെത്തുന്ന ആരും ഉറപ്പായും എത്തുന്നത് കോഴിക്കോട് ബീച്ച് കാണുവാനാണ്. മറ്റുള്ളവർക്കും ബീച്ച് ഒരു വികാരമാകാറുണ്ട്. ആരെയും വൈകാരികമായി ആകർഷിക്കുവാനുള്ള കഴിവ് കോഴിക്കോട് ബീച്ചിനുള്ളതാണ്. നവീകരണം കഴിഞ്ഞ കോഴിക്കോട് ബീച്ചിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകീട്ട് നടക്കുന്ന പരിപാടി പൊതുമരാമത്ത് – വിനോദ സഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിക്കും.
പരിപാടിയിൽ അധ്യക്ഷത വഹിക്കുന്നത് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ആയിരിക്കും. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ പൊറ്റക്കാട്, എം.എസ് ബാബുരാജ്, എം.ടി വാസുദേവൻ നായർ, ഗിരീഷ് പുത്തഞ്ചേരി, കുതിരവട്ടം പപ്പു എന്നിവരുടെയെല്ലാം ചിത്രങ്ങൾക്കൊണ്ട് മനോഹരമാക്കിയിട്ടുണ്ട് ബീച്ചിന്റെ ചുമരുകൾ.
ഓൺലൈൻ പഠനം തടസപ്പെടില്ല, വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ്, റീചാർജ് സൗകര്യങ്ങൾ ഉറപ്പാക്കി സർക്കാർ
കോവിഡ് വ്യാപനത്തിന് ശേഷം മാത്രമേ വിനോദ സഞ്ചാരികൾക്കായി ബീച്ച് തുറന്നു കൊടുക്കുകയുള്ളു. മരത്തടിയാൽ തീർത്ത ചവറ്റുകുട്ടകൾ ബീച്ചിലുടനീളം നിമ്മിച്ചിട്ടുണ്ട്. മാത്രമല്ല, കോഴിക്കോടിന്റെ മനോഹാരിത വിളിച്ചോതുന്ന ഐസ് ഒരതിയും ബിരിയാണിയും ഉപ്പിലിട്ടതുമെല്ലാം ചിത്രങ്ങളിലൂടെയും സഞ്ചാരികൾക്ക് ഇനി അനുഭവിക്കാനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക