കോവിഡ് വ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മുഴുവൻ ഓൺലൈൻ ക്ലാസുകൾ നടപ്പിലാക്കുകയാണ്. ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചതോടെ ഇന്റർനെറ്റ്, റീചാർജ് എന്നിവയുടെ സൗകര്യം ഉറപ്പാക്കേണ്ടതുണ്ട്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തില്‍ തടസം നേരിടാതിരിക്കുന്നതിനായി മുന്നോട്ട് വന്നിരിക്കുകയാണ് സർക്കാർ. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റ് സൗകര്യവും റീചാർജ് സൗകര്യവും ഏർപ്പെടുത്തുന്നതിനായി സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കി.
ഇതിനായി എല്ലാ പൊതു കേന്ദ്രങ്ങളിലും ലാപ്ടോപ്പോ, കമ്പ്യൂട്ടറോ ഉറപ്പാക്കണമെന്നും വൈദ്യുതി ഇല്ലാത്ത ഇടങ്ങളിൽ കെ.എസ്.ഇ.ബിയുടെ സഹായത്തോടെയോ, അനര്‍ട്ട് മുഖേനയോ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഈ അധ്യയനവര്‍ഷം പൂര്‍ണമായും പട്ടികവര്‍ഗ ഉപപദ്ധതി ഫണ്ടില്‍ നിന്നും തുക വിനിയോഗിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി വിദ്യാഭ്യാസ വകുപ്പും പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്ഥാപനങ്ങളും ഏകോപിച്ച് പ്രവര്‍ത്തിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക