പാലക്കാട്: പാരമ്പര്യ ആത്മീയ ചികിത്സക്കിടെ വീട്ടമ്മക്ക് നേരെ ലൈംഗികാതിക്രമം. ചാലിശ്ശേരി കറുകപുത്തൂരിലുള്ള വീട്ടമ്മയുടെ പരാതിയിന്മേൽ കറുകപുത്തൂർ സ്വദേശി ഓടംപുള്ളി വീട്ടിൽ സെയ്ദ് ഹസ്സൻ കോയ തങ്ങൾക്കെതിരെ (35) ചാലിശ്ശേരി പൊലീസ് കേസെടുത്തു.
ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. കുടുംബ പ്രശ്ന പരിഹാരത്തിനായി ചാലിശ്ശേരി കറുകപുത്തൂരിലെ പ്രതിയുടെ വീട്ടിലെത്തിയ വീട്ടമ്മക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത്. ആത്മീയമായ ചികിത്സ നടത്താൻ പ്രത്യേക മുറി പ്രതിയുടെ വീട്ടിലുണ്ട്. ഇവിടെയാണ് പരാതിക്കാരിക്കെതിരെ അതിക്രമം ഉണ്ടായത്.
പ്രതിയുടെ പക്കൽ നിന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷന്റെ പ്രവാസി വിംഗ് സ്റ്റേറ്റ് പ്രസിഡണ്ട് എന്ന നിലയിലുള്ള ഐഡി കാർഡും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക