രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മമ്മൂട്ടി വീണ്ടും ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘സൈറാ നരസിംഹ റെഡ്ഡി’ ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന് സുരേന്ദര്‍ റെഡ്ഡി ഒരുക്കുന്ന പുതിയ ചിത്രം ‘ഏജന്റി’ലാണ് മമ്മൂട്ടി അഭിനയിക്കുകയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അഖില്‍ അക്കിനേനി നായകനാവുന്ന ചിത്രത്തില്‍ പ്രതിനായക വേഷത്തിലാണ് മമ്മൂട്ടി എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ്പ്യനാജ് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമായിരിക്കും ഏജന്റ്. ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ ഫിലിം സിരീസ് ആയ ‘ബോണി’ലെ കഥാപാത്രത്തില്‍ പ്രചോദനം ഉള്‍ക്കൊണ്ടതാവും അഖിലിന്റെ കഥാപാത്രമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക