കോഴിക്കോട്: കോഴിക്കോട് എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ കവര്‍ച്ചക്കെത്തിയ സംഘം അതിഥി തൊഴിലാളിയെ ബൈക്കില്‍ വലിച്ചിഴച്ചു. ഇയ്യാട് താമസിക്കുന്ന ബീഹാര്‍ സ്വദേശി അലി അക്ബറിനെയാണ് റോഡിലൂടെയാണ് വലിച്ചിഴച്ചത്. സംഭവത്തില്‍ രണ്ട് പേരെ കൊടുവള്ളി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാക്കൂര്‍ സ്വദേശികളായ സനു കൃഷ്ണന്, ഷംനാസ് എന്നിവരാണ് പിടിയിലായത്.
കൊടുവള്ളി നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെട്ട എളേറ്റിൽ വട്ടോളിയിൽ അതിഥി തൊഴിലാളിയായ അലി അക്ബറിനോട് രണ്ട് മോഷ്ടാക്കൾ ചെയ്തിട്ടുള്ള ക്രൂരത അപലപനീയമാണെന്ന് എം കെ മുനീര്‍ എംഎല്‍എ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക