ജൂണിലെ പ്രതിമാസ വിൽപ്പന കണക്കുകൾ പുറത്തുവരുമ്പോൾ മികച്ച നേട്ടം സ്വന്തമാക്കി മാരുതി സുസുക്കി. 2021 മെയ് മാസത്തില്‍ വിറ്റ 46,555 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, 2021 ജൂണില്‍ മൂന്നു മടങ്ങോളം പ്രതിമാസ വളര്‍ച്ച കമ്പനി സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ. മെയ് മാസത്തില്‍ കയറ്റുമതി ചെയ്ത 11,262 യൂണിറ്റുകളെ അപേക്ഷിച്ച് ജൂണില്‍ 51 ശതമാനം വളര്‍ച്ച കമ്പനി കൈവരിച്ചിട്ടുണ്ട്. മികച്ച വിൽപ്പന കണക്കുകളുടെ വലിയ നേട്ടമാണ് കമ്പനി കൈവരിച്ചിരിക്കുന്നത്. 17439 യൂണിറ്റുകളാണ് മാരുതിയുടെ ചെറു കാറുകളായ അള്‍ട്ടോ, എസ് പ്രസോ എന്നിവ വിറ്റത്.
1,30,348 യൂണിറ്റിന്റെ മൊത്തം ആഭ്യന്തര വില്‍പ്പനയും 17,020 യൂണിറ്റിന്റെ കയറ്റുമതിയും നടന്നിട്ടുണ്ട്. 1,916 യൂണിറ്റ് സൂപ്പര്‍ കാരി ലൈറ്റ് കൊമേഴ്സ്യല്‍ വാഹനമാണ് മാരുതി സുസുക്കി 2021 ജൂണില്‍ വിറ്റത്. അതായത്, ജൂണില്‍ വിറ്റ 1026 യൂണിറ്റുകളെ അപേക്ഷിച്ച് 87 ശതമാനം വളര്‍ച്ചയാണ് സൂപ്പര്‍ കാരി നേടിയത്. വിറ്റാര ബ്രെസ, എസ് ക്രോസ്, എര്‍ട്ടിഗ തുടങ്ങിയവയുടെ വില്‍പ്പനയും വർധിച്ചിട്ടുണ്ട്. കണക്കുകൾ പ്രകാരം രാജ്യത്തെ തന്നെ ഒന്നാം നിര വാഹന നിർമ്മാതാക്കളാകുകയാണ് മാരുതി സുസുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക