നടന് ശ്രീനിവാസന് സിനിമാരംഗത്തെ ഒരു ബഹുമുഖ പ്രതിഭയാണ്. ശ്രീനിവാസന്റെ തിരക്കഥയില്‍ പിറന്ന ചിത്രങ്ങള്‍ ഇന്നും മലയാളി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചാ വിഷയമാണ്. ശക്തമായ സന്ദേശങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ തിരക്കഥയും നല്‍കുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. ഇവരുടെ സൗഹൃദം ഇരുവരുടെയും സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്.
സിനിമകളിലും പ്രതിഫലിക്കുന്നുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മമ്മൂട്ടിയെ കുറിച്ച് ശ്രീനിവാസന് പറഞ്ഞ വാക്കുകളാണ്. മെഗാസ്റ്റാറിന് ഭ്രാന്ത് ആണെന്നാണ് നടന് പറഞ്ഞത്. ശ്രീനിവാസനെ ആദരിക്കുന്ന ചടങ്ങിലാണ് മമ്മൂട്ടിയെ സാക്ഷിയാക്കിയാണ് ഇക്കാര്യം പറഞ്ഞത്. നടന്റെ വാക്കുകള്‍ ഇങ്ങനെ..
”മമ്മൂട്ടിയെ കുറിച്ച് ഞാനൊരു സത്യം പറയട്ടെ” എന്ന് പറഞ്ഞു കൊണ്ടാണ് മെഗാസ്റ്റാറിനെ കുറിച്ച് ശ്രീനിവാസന് പറഞ്ഞത് തുടങ്ങുന്നത്. അദ്ദേഹം ഒരു ഭ്രാന്താനാണ്. പൊട്ടിച്ചിരിയോടെയാണ് മമ്മൂട്ടി ഇത് കേട്ടത്. ഞാന്‍ ഉദ്ദേശിച്ചത് അദ്ദേഹം ഒരു സിനിമ ഭ്രാന്തനാണെന്നാണ്. ഞാന്‍ പരിചയപ്പെടുമ്പോള്‍ അദ്ദേഹം തനി സിനിമാ ഭ്രാന്തനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക